പാലിയേറ്റിവ് പ്രവർത്തകരെ ആദരിച്ചു

മാഹി: വനിതകൾ നേതൃത്വം നൽകുന്ന കനിവ് . നഴ്സ് എ.വി. സജ്‌ന, വാഹനം ഓടിക്കുന്ന ടി. സുഭിഷ, പാലിയേറ്റിവ് പ്രവർത്തകരായ ധന്യ, അഞ്ജിത, അനുശ്രീ എന്നിവരാണ് വീടുകളിൽ പോയി സാന്ത്വന പ്രവർത്തനം നടത്തുന്നത്. വി.വി. പവിത്രൻ പ്രസിഡൻറും എം.കെ. സുരേഷ് സെക്രട്ടറിയും ടി.പി. പ്രദീപൻ ട്രഷററുമായ കമ്മിറ്റിയാണ് മുക്കാളിയിൽ ഓഫിസും വാഹന സൗകര്യവും സജ്ജമാക്കുന്നത്. അഴിയൂർ പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ ആദരിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ബിന്ദു ജയ്സൺ, വി.പി. സനൽ, എം.എം. അശോകൻ എന്നിവർ സംബന്ധിച്ചു. ഒമ്പത് മാസം പിന്നിട്ട കനിവ് പാലിയേറ്റിവ് കെയർ നാളിതുവരെ 306 പേർക്ക് പരിചരണം നൽകി. ---------- caption: അഴിയൂരിലെ മുക്കാളി കനിവ് സാന്ത്വന പ്രവർത്തകരെ വനിത ദിനത്തിൽ പ്രസിഡന്റ് ആയിഷ ഉമ്മർ ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.