വനിത ദിനം ആചരിച്ചു

കണ്ണൂർ: അന്താരാഷ്ട്ര വനിത ദിനാചരണ ഭാഗമായി ജില്ല ആശുപത്രി കോൺഫറൻസ് ഹാളിൽ ജീവനക്കാരെ പങ്കെടുപ്പിച്ച് വനിതദിനം ആചരിച്ചു. ജില്ല മെഡിക്കൽ ഓഫിസിന്റെയും ദേശീയാരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി ജില്ല പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്‌സൻ കെ.കെ. രത്‌നകുമാരി ഉദ്ഘാടനം ചെയ്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. നാരായണ നായ്ക്, ദേശീയാരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം മാനേജർ ഡോ. പി.കെ. അനിൽകുമാർ, ഡെപ്യൂട്ടി ഡി.എം.ഒമാർ, ആശുപത്രി സൂപ്രണ്ടുമാർ, മെഡിക്കൽ ഓഫിസർമാർ തുടങ്ങിയവർ പങ്കെടുത്തു. ജില്ല ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ലേഖ സ്വാഗതവും ഭൂമിക കോഓഡിനേറ്റർ എം. രാജശ്രീ നന്ദിയും പറഞ്ഞു. --------- womens day rathnakumari ജില്ല മെഡിക്കൽ ഓഫിസിന്റെയും ദേശീയാരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിത ദിനാചരണം ജില്ല പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്‌സൻ കെ.കെ. രത്‌നകുമാരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.