പടം -സന്ദീപ് ------------------------ കണ്ണൂർ: വഴിയോര കച്ചവട തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിൽ വഴിയോര കച്ചവട തൊഴിലാളികൾ കലക്ടറേറ്റ് . സി.ഐ.ടി.യു ജില്ല സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് കെ.വി. നാരായണൻ അധ്യക്ഷത വഹിച്ചു. അരക്കൻ ബാലൻ, എസ്.ടി. ജയന്തൻ, മാലോട്ട് ഫൈസൽ, കാടൻ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. .......................................... പ്രതിഷേധ ധർണ പടം -സന്ദീപ് ---------- കണ്ണൂർ: ജി.എസ്.ടി ഉദ്യോഗസ്ഥരുടെ വ്യാപാരി പീഡനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജി.എസ്.ടി ഓഫിസ് പ്രവർത്തിക്കുന്ന കലക്ടറേറ്റിന് മുന്നിൽ യുനൈറ്റഡ് മർച്ചന്റ്സ് ചേംബർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.എച്ച്. ആലിക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ടി.എഫ്. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എൻ.കെ. ഷിനോജ് സ്വാഗതം പറഞ്ഞു. കെ.എം. ബഷീർ, സി. ബുഷ്റ, പി.വി. മനോഹരൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.