കണ്ണൂർ: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ജില്ല വനിത ശിശു വികസന ഓഫിസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലക്ടറേറ്റ് ആംഫി തിയറ്ററിൽ ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. 'നല്ലൊരു നാളേക്കായ് സുസ്ഥിര ലിംഗ സമത്വം' എന്ന പ്രമേയത്തിലാണ് പരിപാടി അവതരിപ്പിച്ചത്. കായികരംഗത്ത് മികവ് തെളിയിച്ചതിന് പി.വി. ലതിക, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം സാധ്യമാക്കിയ റഷീദ മേലാട്ട്, സാഹചര്യം അതിജീവിച്ച് ജീവിതവിജയം നേടിയ എ. ശ്രീദേവി, സാമൂഹിക സേവനരംഗത്ത് മികച്ച സംഭാവന നൽകിയ യു.പി.വി. യശോദ, വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക രംഗത്തെ സംഭാവനകൾ പരിഗണിച്ച് യു.പി.വി. സുധ എന്നീ വനിതകളെയും ഉജ്ജ്വല ബാല്യം 2020 അവാർഡ് നേടിയ കെ.വി. മെസ്‌ന, സുജേത സതീഷ്, അദ്വെത് എസ്. പവിത്രൻ എന്നീ വിദ്യാർഥികളെയും ആദരിച്ചു. തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി. മേഴ്‌സി അധ്യക്ഷതവഹിച്ചു. ജില്ല വനിത ശിശു വികസന ഓഫിസർ പി. ഡീന ഭരതൻ, എസ്.ഐ പി. നസീമ, വനിത പ്രൊട്ടക്ഷൻ ഓഫിസർ പി. സുലജ, ജില്ല ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫിസർ ടി. സതി, ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ കെ.വി. രജിഷ, ശിശു വികസന പദ്ധതി ഓഫിസർ ശോഭ കുമാരി, കണ്ണൂർ ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് പി.കെ. ശിവദാസൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.