പാനൂർ: പാനൂരിൽ ചൊവ്വാഴ്ച മുതൽ പ്ലാസ്റ്റിക്കിന് കടുത്ത നിയന്ത്രണം. പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പാനൂർ നഗരസഭ പരിധിയിലെ മുഴുവൻ സ്ഥാപനങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ വിൽപനയും ഉപയോഗവും കർശനമായി നിരോധിച്ചതായി നഗരസഭ അധികൃതർ അറിയിച്ചു. പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായ അറിയിപ്പ് കടകളിൽ സ്റ്റിക്കർ ഒട്ടിച്ച് നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ഹാഷിം ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. ഹനീഫ, കൗൺസിലർ സ്വാമി ദാസൻ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. ജിതേഷ് കുമാർ, ജെ.എച്ച്.ഐമാരായ വി.കെ. മജീദ്, പി.എം. രതീഷ് കുമാർ, കെ.കെ. കുഞ്ഞിക്കണ്ണൻ, മിഥുൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.