തരംഗം പദ്ധതിക്ക് തുടക്കം

കൂത്തുപറമ്പ്: മട്ടന്നൂർ നിയോജക മണ്ഡലത്തിൽ തരംഗം സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി. കെ.കെ. ശൈലജ എം.എൽ.എയുടെ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്. ശിശുവിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസം വരെ സമഗ്ര മാറ്റം കൊണ്ടുവരുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ വിപുലമായ പദ്ധതി. ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിൽ നടന്ന ചടങ്ങിൽ നിയമസഭ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്തു. കെ.കെ. ശൈലജ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബോധനോദ്യാനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. പദ്ധതിരേഖാ പ്രകാശനം ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗം കെ. രത്നകുമാരിയും ലോഗോ പ്രകാശനം യു.പി. ശോഭയും നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൻ അനിതാവേണു, വൈസ് ചെയർമാൻ പി. പുരുഷോത്തമൻ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. ഷീല, വി.കെ. സുരേഷ് ബാബു, ഡി.ഡി.ഇ മനോജ് മണിയൂർ, എ.പി. അംബിക തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.