കണ്ണൂർ: മാർച്ച് 10ന് ലോക വൃക്കദിനത്തോടനുബന്ധിച്ച് ആസ്റ്റർ മിംസിൽ ജില്ലയിലെ വൃക്കരോഗികൾക്ക് കുറഞ്ഞ നിരക്കിൽ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്തുകൊടുക്കുമെന്ന് ആസ്റ്റർ മിംസ് ക്ലസ്റ്റർ ഡയറക്ടർ ഫർഹാൻ യാസിൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയും വൃക്കസംബന്ധമായ മറ്റ് ശസ്ത്രക്രിയകൾ ആവശ്യമുള്ള മുതിർന്നവർക്ക് നിരക്കിൽ ഇളവും നൽകും. ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ, മിംസ് ചാരിറ്റബിൾ ട്രസ്റ്റ്, സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് സൗജന്യനിരക്കിൽ ശസ്ത്രക്രിയ സൗകര്യം ഒരുക്കുന്നത്. വൃക്ക ചികിത്സാരംഗത്ത് പ്രവർത്തിക്കുന്ന ഫാ. ഡേവിസ് ചിറമ്മലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഹോപ് രജിസ്ട്രി പദ്ധതിയുമായി ആസ്റ്റർ മിംസ് സഹകരിച്ച് പ്രവർത്തിക്കുമെന്നും ഫർഹാൻ യാസിൻ അറിയിച്ചു. വൃക്ക നൽകാൻ ദാതാവുണ്ടാവുകയും എന്നാൽ, മാച്ചിങ് അല്ലാത്തത് കാരണം സ്വീകരിക്കാൻ കഴിയാതെ വരുകയും ചെയ്യുന്നവരെ സഹായിക്കുന്നതാണ് ഹോപ് രജിസ്ട്രി. ആസ്റ്റർ മിംസ് ആശുപത്രിയിൽ ഇതുവരെ 1000 വൃക്കകൾ മാറ്റിവെച്ചിട്ടുണ്ട്. കണ്ണൂരിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് അനുമതിക്കായി അപേക്ഷ നൽകി കാത്തിരിക്കുകയാണെന്നും ഫർഹാൻ യാസിൻ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ഡോ. ജവാദ്, ബിസിനസ് ഡെവലപ്മൻെറ് മാനേജർ ബി. ജ്യോതിപ്രസാദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.