കണ്ണൂർ: ഓട്ടോ - ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കണ്ണൂർ മേഖല ഓട്ടോ ഡ്രൈവേഴ്സ് യൂനിയൻ എസ്.ടി.യു സമ്മേളനം ആവശ്യപ്പെട്ടു. മൂന്നുവർഷം മുമ്പാണ് യാത്രാനിരക്ക് അവസാനമായി വർധിപ്പിച്ചത്. അന്ന് പെട്രോളിന്റെയും ഡീസലിന്റെയും വില 70ൽ താഴെയായിരുന്നത് ഇന്ന് 100 കടന്നു. മാത്രമല്ല വാഹന ഇൻഷുറൻസ് ചാർജ്, സ്പെയർ പാർട്സുകൾ, നികുതി, അനുബന്ധ ചെലവുകൾ, നിത്യോപയോഗ ഉല്പന്നങ്ങൾ എന്നിവയുടെയൊക്കെ ചെലവുകൾ മൂന്നിരട്ടിയിലധികം വർധിച്ചിട്ടും നിരക്കിൽ ആനുപാതികമായി വർധന നടപ്പാക്കാൻ സർക്കാർ തയാറാവാത്തത് ഖേദകരമാണെന്ന് യോഗം വിലയിരുത്തി. ദേശീയ വൈസ് പ്രസിഡന്റ് എം.എ. കരീം ഉദ്ഘാടനം ചെയ്തു. കെ.പി. സത്താർ അധ്യക്ഷത വഹിച്ചു. ആലിക്കുഞ്ഞി പന്നിയൂര്, എ.പി. ഇബ്രാഹിം, ടി.കെ. ബഷീർ, കെ.കെ. ഹരീശൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.പി. സത്താർ (പ്രസി.), കെ.കെ. ഹരീശൻ, കെ.വി. ഹനീസ്, സി.കെ. മുസ്തഫ (വൈസ് പ്രസി.), സി.കെ. മുഹമ്മദ് (ജന.സെക്ര.), മുഹമ്മദ് സിനാൻ, കെ. ഇസ്ഹാക്ക്, എ.പി. അസ്‌ലം (ജോ.സെക്ര.), അഷ്റഫ് മുല്ല (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.