കളഞ്ഞുകിട്ടിയ പണം ഉടമസ്ഥക്കു കൈമാറി

പാനൂർ: വീടുകളിൽ കയറി പ്ലാസ്റ്റിക് ശേഖരിക്കുകയായിരുന്ന പന്ന്യന്നൂർ പഞ്ചായത്തിലെ ഹരിത കർമസേന കളഞ്ഞുകിട്ടിയ പണം ഉടമസ്ഥക്ക് കൈമാറി. കഴിഞ്ഞ ദിവസം ആറാം വാർഡിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിച്ച് മറ്റൊരു സെന്ററിലെത്തി തരം തിരിക്കുമ്പോഴാണ് പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച 4000 രൂപ ലഭിച്ചത്. ഹരിതസേനാംഗങ്ങളായ സുജാത, കെ.എം ഷീന, കെ. ഷർമിള, പി. ഷീന എന്നിവർ നടത്തിയ അന്വേഷണത്തിൽ പണത്തിന്റെ ഉടമസ്ഥ കോട്ടക്കുന്നിലെ തയ്യുള്ളതിൽ ദേവിയാണെന്ന് തിരിച്ചറിയുകയായിരുന്നു. തുടർന്ന് സേനാംഗങ്ങൾ പണം വീട്ടിലെത്തി ദേവിക്ക് കൈമാറി. ------------------------- പടം: ഹരിത കർമസേനക്ക് കളഞ്ഞുകിട്ടിയ പണം ഉടമസ്ഥക്ക് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.