പയ്യന്നൂർ: ഡൽഹിയിലെ കർഷക പ്രക്ഷോഭം മോദിയെ മുട്ടുകുത്തിച്ചതുപോലെ കേരളത്തിലെ ജനങ്ങൾ പിണറായിയുടെ സിൽവർ ലൈനിനെയും പരാജയപ്പെടുത്തുമെന്ന് ഡൽഹി കർഷക സമര നേതാവ് പി.ടി. ജോൺ. കെ-റെയിൽ സിൽവർ ലൈൻ പ്രതിരോധ സമിതിയുടെ സംസ്ഥാന ജാഥയുടെ രണ്ടാം ദിന സമാപന യോഗത്തിൽ പയ്യന്നൂർ ഗാന്ധി പാർക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിൽവർ ലൈൻ എന്ന ഓമനപ്പേരിൽ നടപ്പിലാക്കുന്ന പദ്ധതി കേരളത്തിന്റെ പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവുമായ നാശത്തിന് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിയൻ എം.പി. മത്തായി മുഖ്യപ്രഭാഷണം നടത്തി. ഇത്രയും വിശദമായി ജനകീയ ഓഡിറ്റിങ്ങിനും പഠനത്തിനും വിധേയമായ മറ്റൊരു പദ്ധതിയുമില്ലെന്നും ശാസ്ത്രീയവും സാമ്പത്തികവും സാമൂഹികവുമായ വിശദമായ ജനകീയ പഠനങ്ങളുടെ സഹായത്തോടെയാണ് ജനങ്ങൾ പദ്ധതിക്കെതിരായി രംഗത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പി.വി. രോഹിണി, കെ.വി. യശോദ എന്നിവർ ജാഥ ലീഡർ എം.പി. ബാബുരാജിനെയും ഉപലീഡർ എസ്. രാജീവനെയും സ്വീകരിച്ചു. ടി.ടി. ഇസ്മായിൽ, ഷാജർ ഖാൻ, എ.പി. ബദറുദ്ദീൻ, വി.സി. നാരായണൻ, കെ.ടി. സഹദുല്ല, ടി.എസ്. ഉണ്ണി, ശരണ്യ രാജ്, കെ.വി. രാജേന്ദ്രൻ, പി.വി. അശോകൻ, കെ.കെ. സുരേന്ദ്രൻ, ഡോ. ഡി. സുരേന്ദ്രനാഥ്, വി.കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ബാനർ സാംസ്കാരിക സമിതി അവതരിപ്പിച്ച ഗാനങ്ങളും 'ഒരു സിൽവർ ലൈൻ ദുരന്ത കഥ' തെരുവുനാടകവും അവതരിപ്പിച്ചു. വ്യാഴാഴ്ച കുഞ്ഞിമംഗലം കൊവ്വപ്പുറം, പഴയങ്ങാടി, ചെറുകുന്ന് തറ, പുതിയതെരു, ചിറക്കൽ ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലെ പര്യടനത്തിനുശേഷം കണ്ണൂർ സ്റ്റേഡിയം കോർണറിൽ സമാപിക്കും. ഡോ. ഖാദർ മാങ്ങാട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ---------- പി. വൈ. ആർലൈൻ::: സിൽവർ ലൈൻ പ്രതിരോധ സമിതിയുടെ സംസ്ഥാന ജാഥക്ക് പയ്യന്നൂർ ഗാന്ധി പാർക്കിൽ നൽകിയ സ്വീകരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.