സമ്മാന വിതരണം

തലശ്ശേരി: മലബാർ കാൻസർ സെന്ററും കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർട്ട്യവും ചേർന്ന് ലോക അർബുദ ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കും കുടുംബശ്രീ പ്രവർത്തകർക്കും പൊതുജനങ്ങൾക്കുമായി നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും സാക്ഷ്യപത്രങ്ങളും വിതരണം ചെയ്തു. മലബാർ കാൻസർ സെന്ററിലെ പീഡിയാട്രിക് ഓങ്കോളജി ഹാളിൽ നടന്ന ചടങ്ങിൽ തലശ്ശേരി സബ് കലക്ടർ എസ്. അനുകുമാരി വിശിഷ്ടാതിഥിയായി. കാൻസർ സെന്റർ ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യം അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ മികച്ച സബ് കലക്ടർ എന്ന ബഹുമതി നേടിയ അനുകുമാരി, സാന്ത്വന പരിചരണ രംഗത്ത് ദേശീയ പുരസ്കാരം നേടിയ ഡോ. എം.എസ്. ബിജി, ഓറൽ അർബുദ ഗവേഷണ രംഗത്ത് നേട്ടങ്ങൾ കൈവരിച്ച് പിഎച്ച്.ഡി ബിരുദം നേടിയ ഡോ. ഫിൻസ് എം. ഫിലിപ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. കൺസോർട്ട്യം കോഓഡിനേറ്ററും കമ്യൂണിറ്റി ഓങ്കോളജി വിഭാഗം മേധാവിയുമായ ഡോ. എ.പി. നീതു, കൺസോർട്ട്യം സെക്രട്ടറി അഡ്വ. വി.ടി. ഷീല എന്നിവർ സംസാരിച്ചു. കൺസോർട്ട്യം പ്രസിഡന്റ് നാരായണൻ പുതുക്കുടി സ്വാഗതവും ജനറൽ സെക്രട്ടറി മേജർ പി. ഗോവിന്ദൻ നന്ദിയും പറഞ്ഞു. -------------------------------- പടം......സംസ്ഥാനത്തെ മികച്ച സബ് കലക്ടർക്കുള്ള ബഹുമതിക്ക് അർഹയായ അനുകുമാരിക്ക് മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യം ഉപഹാരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.