പാപ്പിനിശ്ശേരി: കല്യാശ്ശേരി കോലത്തുവയലിൽ വീടിന്റെ മേൽക്കൂര തകർന്ന് വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന വീട്ടമ്മക്ക് പരിക്കേറ്റു. മേൽക്കൂരയുടെ അവശിഷ്ടങ്ങൾ ദേഹത്തുവീണ ക്രിസിൽഡക്കാണ് (82) പരിക്കേറ്റത്. ഇവരെ പരിക്കുകളോടെ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ച നാലോടെയാണ് അപകടം. മേൽക്കൂരയുടെ താഴെ അകത്തെ മുറികളിൽ കുടുംബാംഗങ്ങൾ ഉറങ്ങിക്കിടക്കുമ്പോഴാണ് മേൽക്കൂര വലിയ ശബ്ദത്തിൽ നിലം പൊത്തിയത്. കല്യാശ്ശേരി പഞ്ചായത്തിലെ 14ാം വാർഡിലെ സിംല ജോയിയുടെ വീടാണ് തകർന്നുവീണത്. ക്രിസിൽഡ ഇവരുടെ മാതാവാണ്. വീടിനു മുകളിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് സിംല ജോയി മക്കളായ സനൂപിനെയും ജീനയെയും വിളിച്ചുണർത്തി പുറത്തിറങ്ങുമ്പോഴേക്കും മേൽക്കൂര മുഴുവനായി തകർന്നുവീണിരുന്നു. ക്രിസിൽഡയെ വിളിച്ചുണർത്തുമ്പോഴേക്കും മേൽക്കൂര വീണു. റവന്യൂ, പഞ്ചായത്ത് അധികൃതർ വീട് സന്ദർശിച്ചു. ------------ ചിത്രം: കോലത്തുവയലിൽ വീടിന്റെ മേൽക്കൂര തകർന്നുവീണ നിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.