അഞ്ചരക്കണ്ടി: മാമ്പവയൽ തിറയുത്സവം ഹരിത പെരുമാറ്റ ചട്ടം പാലിച്ചു നടത്താൻ ഹരിതസേന തെങ്ങോലകൊണ്ടുള്ള വല്ലം നിർമിച്ചു നൽകി. പഞ്ചായത്തധികൃതരുടെ നിർദേശപ്രകാരമാണ് നടപടി. ഗ്രാമപഞ്ചായത്ത് മെംബർ ടി.വി. പ്രജീഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അസി. സെക്രട്ടറി കെ.ആർ. സുജിത്ത് അധ്യക്ഷതവഹിച്ചു. ഹരിത കേരള മിഷൻ തലശ്ശേരി ബ്ലോക്ക് കോഓഡിനേറ്റർ വയലേരി ബാലൻ, ആഘോഷ കമ്മിറ്റി പ്രസിഡന്റ് ടി.കെ. സന്തോഷ്, സെക്രട്ടറി ഇ.എം. ശ്രീകേഷ്, കെ. രജിൻ എന്നിവർ സംസാരിച്ചു. ഹരിതസേന പ്രവർത്തകരായ എ. റീന, പി.കെ. ജഷ്ന, കെ. റീജ, ഇ.കെ. വിധു, സി.പി. നിഷ, കെ.പി. ഉമ, എൻ. പ്രീത, കെ.ടി. സിന്ധു എന്നിവർ നേതൃത്വം നൽകി. ---------------------- AJ K Mamba മാമ്പ വയൽ തിറയുടെ ഭാഗമായി ഹരിതസേന തെങ്ങോല ഉപയോഗിച്ച് വല്ലം തയാറാക്കിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.