ശുചിത്വ പഞ്ചായത്തായി അഴിയൂർ

മാഹി: അഴിയൂരിനെ സമ്പൂർണ ശുചിത്വ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. ഹരിത കേരളം മിഷൻ ജില്ല കോഓഡിനേറ്റർ പി. പ്രകാശ് ശുചിത്വ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ, സ്ഥിരം സമിതി അധ്യക്ഷരായ അനിഷ ആനന്ദസദനം, റഹീം പുഴക്കൽ പറമ്പത്ത്, രമ്യ കരോടി, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൻ പി. ഷംന, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൻ സീനത്ത്, കുടുംബശ്രീ ചെയർപേഴ്സൻ ബിന്ദു ജെയ്‌സൻ, വി.ഇ.ഒ കെ. ഭജേഷ്, ഗ്രൂപ് ലീഡർ എം. മഹിജ, ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ്, ഹരിത കർമസേന ലീഡർ എ. ഷിനി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.