മാഹി: അഴിയൂർ ഗ്രാമപഞ്ചായത്ത് സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തുന്നതിന്റെ മുന്നോടിയായി മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ശുചിത്വ ദീപം തെളിച്ച് മൂന്നാം വാർഡ് ശുചിത്വ വാർഡായി പ്രഖ്യാപിച്ചു. വാർഡ് വികസന സമിതി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്തെ വ്യാപാരികൾ, ഓട്ടോ തൊഴിലാളികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ ശുചിത്വ പ്രതിജ്ഞ ചൊല്ലി. വൈസ് പ്രസിഡൻറ് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൻ രമ്യ കരോടി, വാർഡ് മെംബർ ഫിറോസ് കാളാണ്ടി, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽഹമീദ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ. ബിന്ദു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.