ഫോട്ടോഗ്രാഫേഴ്സ് അസോ. പരിശീലന ക്യാമ്പ്

ശ്രീകണ്ഠപുരം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീകണ്ഠപുരം കക്കണ്ണൻപാറ കലാഗ്രാമത്തിൽ ജില്ലതല നേതൃ പരിശീലന ക്യാമ്പ് നടത്തി. ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്‌സൻ ഡോ. കെ.വി. ഫിലോമിന ഉദ്‌ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് രാജേഷ് കരേള അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എസ്. ഷിബുരാജ്, സംസ്ഥാന സെക്രട്ടറി ഉണ്ണി കൂവോട്, നഗരസഭ കൗൺസിലർ കെ.വി. കുഞ്ഞിരാമൻ, പ്രജിത്ത് കണ്ണൂർ, പി.ടി.കെ. രജീഷ്, കെ.വി. വിനയകൃഷ്ണൻ, സിനോജ് മാക്സ് എന്നിവർ സംസാരിച്ചു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. അജീഷ്, സി.സി. രാമകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.