കണ്ണൂർ: ജില്ലയിലെ എല്ലാ താലൂക്ക് ഓഫിസുകളിലും മാര്‍ച്ച് അവസാനത്തോടെ ഇ-ഓഫിസ് സംവിധാനം ഒരുക്കുമെന്ന് ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ പറഞ്ഞു. തളിപ്പറമ്പ് റവന്യു ഡിവിഷനല്‍ ഓഫിസില്‍ ഇ -ഓഫിസ് സംവിധാനത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ കലക്ടറേറ്റിനുപുറമെ തലശ്ശേരി സബ് കലക്ടര്‍ ഓഫിസും ഇ- ഓഫിസ് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ ഫയല്‍ കൈമാറ്റം സുഗമമാക്കാനും പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാനും സാധിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. സംവിധാനം യാഥാര്‍ഥ്യമാക്കാന്‍ പങ്കുവഹിച്ച ഉദ്യോഗസ്ഥരെ കലക്ടര്‍ അഭിനന്ദിച്ചു. ഡിജിറ്റല്‍ ഫയല്‍ സംവിധാനം നടപ്പാക്കുയെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ഇ-ഓഫിസ് സംവിധാനം ഒരുക്കിയത്. സംസ്ഥാന ഐ.ടി മിഷന്‍, എന്‍.ഐ.സി, റവന്യൂ ഐ.ടി സെല്‍ എന്നീ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സംവിധാനം നടപ്പാക്കിയത്. അടുത്ത ഘട്ടത്തില്‍ താലൂക്ക് ഓഫിസുകള്‍, വില്ലേജ് ഓഫിസുകള്‍, റവന്യൂ വകുപ്പിന് കീഴിലുള്ള മറ്റ് ഓഫിസുകള്‍ എന്നിവിടങ്ങളില്‍ സംവിധാനം പൂർണമായി നടപ്പാക്കും. ചടങ്ങിൽ എ.ഡി.എം കെ.കെ. ദിവാകരന്‍ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് റവന്യൂ ഡിവിഷനല്‍ ഓഫിസര്‍ ഇ.പി. മേഴ്സി, അസി. കലക്ടര്‍ മുഹമ്മദ് ഷഫീഖ്, ജില്ല ഇന്‍ഫർമാറ്റിക്സ് ഓഫിസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. .................................. എന്താണ് ഇ-ഓഫിസ്? 2014 മാര്‍ച്ച് അഞ്ചിനാണ് സെക്രട്ടേറിയറ്റിൽ ഇ-ഓഫിസ് ആരംഭിച്ചത്. ഫയല്‍ പ്രോസസിങ്ങിന്റെ മുഴുവന്‍ ഘട്ടങ്ങളും ഓണ്‍ലൈനായി ചെയ്യാന്‍ പ്രാപ്തമാക്കുന്ന വെബ് ആപ്ലിക്കേഷനാണ് ഇ-ഓഫിസ്. പ്രസിദ്ധീകരിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ക്കായുള്ള ഫയല്‍ സ്റ്റാറ്റസ്, സെര്‍ച്ച് വ്യൂ സൗകര്യം എന്നീ വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.