ഗോവ മദ്യം പിടികൂടി

തലശ്ശേരി: തലശ്ശേരി റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്ന് 8.040 ലിറ്റർ ഗോവ മദ്യം കണ്ടെടുത്തു. കൂത്തുപറമ്പ് എക്സൈസും റെയിൽവേ സംരക്ഷണ സേനയും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഗോവ സംസ്ഥാനത്തു മാത്രം കൈകാര്യം ചെയ്യാവുന്ന ഇന്ത്യൻ നിർമിത വിദേശ മദ്യം കണ്ടെടുത്തത്. കൂത്തുപറമ്പ് എക്സൈസ് പ്രിവന്റിവ് ഓഫിസർ സുകേഷ് കുമാർ വണ്ടിച്ചാൽ, പ്രിവന്റിവ് ഓഫിസർ കെ.വി. റാഫി, സിവിൽ എക്സൈസ് ഓഫിസർമാരായ ലെനിൻ, ഉമേഷ്, ജിജീഷ്, ഡ്രൈവർ ഷംജിത്ത് എന്നിവരും തലശ്ശേരി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ ഇൻസ്പെക്ടർ വിനോദ്, കോൺസ്റ്റബിൾ വിജേഷ്, മനോഹരൻ, ഹെഡ്കോൺസ്റ്റബിൾ അനിൽ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. -------------------------------- പടം.... തലശ്ശേരി റെയിൽവേ സ്റ്റേഷനിൽനിന്ന് പിടികൂടിയ മദ്യവുമായി ഉദ്യോഗസ്ഥർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.