തലശ്ശേരിയിൽ ചക്ക മഹോത്സവം

തലശ്ശേരി: ശാരദ കൃഷ്ണയ്യർ ഹാളിൽ ബുധനാഴ്ച ആരംഭിച്ച ചക്ക മഹോത്സവം നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്തു. ഫാർമേഴ്സ് അസോസിയേഷനും ജാക്ക് ഫ്രൂട്ട് പ്രമോഷൻ അസോസിയേഷനും സംയുക്തമായാണ് മഹോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂനിറ്റ് പ്രസിഡന്റ് വി.കെ. ജവാദ് അഹമ്മദ് ആദ്യവിൽപന നടത്തി. നഗരസഭാംഗം ബംഗ്ല ഷംസു, അഗ്രി ഹോർട്ടികൾചർ സൊസൈറ്റി പ്രസിഡന്റ് സി.പി. ആലുപ്പികേയി, കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി എം.വി. സതീശൻ, കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ ജില്ല പ്രസിഡന്റ് മായൻ വേങ്ങാട്, ജാക്ക് ഫ്രൂട്ട്സ് പ്രമോഷൻ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് റജി തോമസ് എന്നിവർ സംസാരിച്ചു. ---------------------- പടം..... തലശ്ശേരി ശാരദ കൃഷ്ണയ്യർ ഹാളിൽ ചക്ക മഹോത്സവം ഉദ്ഘാടനം ചെയ്ത നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഉൽപന്നങ്ങൾ കാണുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.