പൊതുകുളം മണ്ണിട്ടുനികത്തിയതായി പരാതി

ശ്രീകണ്ഠപുരം: എള്ളരിഞ്ഞി പൂവ്വം ബസ് സ്റ്റോപ്പിന് സമീപത്തെ പൊതുകുളം സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയതായി പരാതി. പയ്യാവൂർ -ശ്രീകണ്ഠപുരം റോഡിനോട് ചേർന്നാണ് കുളം. വർഷങ്ങൾക്കുമുമ്പേ കൃഷി ആവശ്യത്തിനും നെയ്യമൃത് മഠങ്ങളിൽനിന്ന് പയ്യാവൂർ അമ്പലത്തിലേക്ക് പോകുന്നവർ ഉപയോഗിക്കുന്നതുമാണ് പൂവ്വക്കുണ്ട് കുളം. കരക്കാട്ടിടം നായനാരുടെ ഉടമസ്ഥതയിലുള്ള സ്ഥലമായിരുന്നു ഈ പ്രദേശം. സ്ഥലം ഭാഗിച്ചുനൽകവേ കുളം വരുന്ന ഏഴ് സെന്റോളം ഭാഗം ഈ ആവശ്യം പരിഗണിച്ച് മാറ്റിനിർത്തിയാണ് വിൽപന നടത്തിയിരുന്നത്. സംഭവത്തിനെതിരെ നാട്ടുകാർ പരാതി നൽകി. ശ്രീകണ്ഠപുരം വില്ലേജ് ഓഫിസർ, കൃഷി ഓഫിസർ എന്നിവർ സ്ഥലം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.