കണ്ണൂര്‍: പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസ് കൊല്ലപ്പെട്ട സംഭവം തികച്ചും അപലപനീയമാണെന്ന് മുസ്‍ലിം ലീഗ് ജില്ല പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദും ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരിയും പറഞ്ഞു. ജില്ലയിൽ ഇപ്പോൾ അടിക്കടി ബോംബ് സ്ഫോടനവും അക്രമവും കൊലപാതകവുമാണ് നടക്കുന്നത്. കല്യാണ വീട്ടിലെ നിസ്സാര പ്രശ്നത്തിന്റെ പേരിലുണ്ടായ ബോംബേറുമൂലമുണ്ടായ കൊലപാതകം നടന്നിട്ട് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണായത്. അതിനിടയിൽ വീണ്ടും പുന്നോലിൽ നടന്ന രാഷ്ട്രീയ കൊലപാതകം ജില്ലയിൽ നിയമപാലകരുടെ കഴിവില്ലായ്മയുടെ തെളിവാണ്. കണ്ണൂരിന്റെ സമാധാനാന്തരീക്ഷം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ കുറെ ആഴ്ചകളായി ഒരു ഭാഗത്ത് സി.പി.എമ്മും മറ്റു ഭാഗത്ത് ബി.ജെ.പിയും നടത്തിക്കൊണ്ടിരിക്കുകയാണ്. നിസ്സാര പ്രശ്നങ്ങളുണ്ടാകുമ്പോൾതന്നെ പൊലീസ് ഫലപ്രദമായി ഇടപെട്ടിരുന്നുവെങ്കിൽ ഇത്തരം കൊലപാതകങ്ങൾ ഒഴിവാക്കാമായിരുന്നു. ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി തന്റെ ജില്ലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനുമെങ്കിലും സംരക്ഷണം ഉറപ്പുവരുത്തണം. ജില്ലയിൽ സമാധാനന്തരീക്ഷം നിലനിർത്താൻ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.