പൊലീസ് വാഹനങ്ങളുടെ മൈലേജ് പരിശോധിച്ചു

തലശ്ശേരി: തലശ്ശേരിയിൽ . തലശ്ശേരി, ധർമടം, പിണറായി, കതിരൂർ, പാനൂർ, ചൊക്ലി, ന്യൂ മാഹി സ്റ്റേഷനുകളിലെ 35 ഓളം വാഹനങ്ങളാണ് ശനിയാഴ്ച പരിശോധിച്ചത്. പോരായ്മ കണ്ടെത്തിയ ബൈക്ക് വർക് ഷോപ്പിലേക്ക് മാറ്റി. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളുടെ ചുമതലയുള്ള മോട്ടോർ ട്രാൻസ്പോർട്ട് ഡിവൈ.എസ്.പി എൻ. ശ്രീഷിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. കണ്ണൂർ മോട്ടോർ ട്രാൻസ്പോർട്ട് ഓഫിസർ വി. ലക്ഷ്മണനും പരിശോധനയിൽ സംബന്ധിച്ചു. പൊലീസ് വാഹനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് വർഷത്തിലൊരിക്കൽ പൊലീസ് വാഹനങ്ങളുടെ മൈലേജ് പരിശോധന നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.