ലാപ്ടോപ്, പുസ്തക വിതരണം

കേളകം: പീപ്ൾ​സ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്മെന്‍റ്​ നെറ്റ് വർക്ക് പദ്ധതിയിൽ ആരംഭിച്ച വായനശാലകൾക്കുള്ള തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന്​ കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ ഡോ.വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്യുമെന്ന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ, കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ എന്നിവർ കേളകത്ത് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബാലസംഘം ജില്ല കമ്മിറ്റി ജില്ലയിലെ കുട്ടികൾ വഴി ശേഖരിച്ച 3000 പുസ്തകങ്ങളും എമരിറ്റസ് എക്‌സിക്യൂട്ടിവ് എജുക്കേഷൻ നൽകിയ ലാപ്‌ടോപ്പുകളുമാണ് വിതരണം ചെയ്യുന്നത്. ചടങ്ങിൽ കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.