പൊന്ന്യത്ത് ഇനി അങ്കം മുറുകും

പൊന്ന്യത്ത് ഇനി അങ്കം മുറുകുംഏഴരക്കണ്ടത്തിൽ ഏഴ് ദിവസം ഉത്സവനാളുകൾതലശ്ശേരി: ചരിത്രത്തിലെ വീരനായകൻമാരായ കതിരൂർ ഗുരിക്കളും തച്ചോളി ഒതേനനും അങ്കം വെട്ടിയ പൊന്ന്യം ഏഴരക്കണ്ടത്തിൽ ഇനിയുള്ള ഏഴ് ദിവസം ഉത്സവനാളുകൾ. പൊന്ന്യത്തങ്കത്തിന് തിങ്കളാഴ്ച തുടക്കമാകും. കഥാകൃത്ത് ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യും. പൊന്ന്യത്തങ്കം എന്ന പേരിൽ നടക്കുന്ന കളരി മാമാങ്കത്തിനാണ് ഏഴരക്കണ്ടം വേദിയാവുന്നത്. കളരിസംസ്കാരം പുതുതലമുറക്ക് പകർന്നുനൽകുന്നതിനാണ്​ കേരള ഫോക്​ലോർ അക്കാദമി പരിപാടി സംഘടിപ്പിക്കുന്നത്. കതിരൂർ ഗ്രാമപഞ്ചായത്തും പാട്യം ഗോപാലൻ സ്മാരക വായനശാലയും പരിപാടിയിൽ സഹകരിക്കുന്നുണ്ടെന്ന് ഫോക്​ലോർ അക്കാദമി സംസ്ഥാന പ്രോഗ്രാം ഓഫിസർ പി.വി. ലവ്​ലിൻ പറഞ്ഞു. കാരായി രാജൻ മുഖ്യാതിഥിയാകും. കളരി മാമാങ്കത്തിൽ വിവിധ പ്രദേശങ്ങളിലെ 14 കളരിസംഘങ്ങൾ പങ്കെടുക്കും. ഒരുദിവസം രണ്ടു കളരിയും രണ്ട് കലാരൂപങ്ങളും അരങ്ങേറും. കൂടതെ പൂരക്കളി, തോൽപ്പാവക്കൂത്ത്, വനിത പൂരക്കളി, യോഗ പ്രദർശനം, ദഫ് മുട്ട്, മാപ്പിളപ്പാട്ട് എന്നിവയുമുണ്ടാകും. വിദേശികൾ ഉൾപ്പെടെ നിരവധിപേർ പൊന്ന്യത്തങ്കത്തിന് മാറ്റുകൂട്ടാൻ കാഴ്ചക്കാരായി പൊന്ന്യത്തേക്ക് ഒഴുകിയെത്തും. ഇനിയുള്ള നാളുകൾ കളരി മാമാങ്ക ലഹരിയിലാണ് പൊന്ന്യം ഗ്രാമം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.