ക്വട്ടേഷന്‍ സംഘങ്ങളെ സംരക്ഷിക്കുന്നത് സി.പി.എം നേതൃത്വം -രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

ക്വട്ടേഷന്‍ സംഘങ്ങളെ സംരക്ഷിക്കുന്നത് സി.പി.എം നേതൃത്വം -രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പികണ്ണൂര്‍: കേരളത്തിൽ മാഫിയകള്‍ക്കു ചൂട്ടുപിടിക്കുന്ന ഭരണമാണെന്നും​ ക്വട്ടേഷന്‍ സംഘങ്ങളെ സംരക്ഷിക്കുന്നത് സി.പി.എം നേതൃത്വമാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. കല്യാണവീട്ടില്‍ ചോരയൊഴുക്കിയ ബോംബ് നിര്‍മാണം കുടില്‍ വ്യവസായമാക്കിവര്‍ക്കെതിരെയും ലഹരി മാഫിയ സംഘങ്ങള്‍ക്കെതിരെയും ജന മനഃസാക്ഷി ഉണര്‍ത്തുന്നതിനായി ജില്ല കോണ്‍ഗ്രസ് പ്രസിഡൻറ്​ മാര്‍ട്ടിന്‍ ജോര്‍ജ് നയിച്ച സമാധാന സന്ദേശയാത്ര സമാപന സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോട്ടടയിലേത്​ വിവാഹ ആഭാസം മാത്രമല്ല. ചെറിയ തര്‍ക്കത്തിന്‍റെ പേരില്‍ കൊലപാതകം ലക്ഷ്യമിട്ട് ബോംബുകളും ആയുധങ്ങളുമായി വന്ന ഏച്ചൂരിലെ ക്രിമിനല്‍ സംഘത്തിന് രാഷ്ട്രീയ പിന്തുണ ലഭിച്ചിട്ടുണ്ട്​. അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ അന്നത്തെ സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജനും മുൻ എം.എല്‍.എ ടി.വി. രാജേഷുമാണ്. നടപടിയെടുക്കേണ്ടവര്‍ തന്നെ കൊലപാതകക്കേസുകളില്‍ പ്രതികളാകുമ്പോൾ ക്രിമിനലുകള്‍ പിന്നെങ്ങനെ അഴിഞ്ഞാടാതിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. തോട്ടട ബസാറില്‍നിന്ന്​ തുടങ്ങിയ യാത്രയിൽ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകർ പ​ങ്കെടുത്തു. തോട്ടട ബസാറില്‍ ഡി.സി.സി പ്രസിഡൻറ്​ മാര്‍ട്ടിന്‍ ജോര്‍ജിന് സണ്ണി ജോസഫ് എം.എല്‍.എ ത്രിവര്‍ണ പതാക കൈമാറിയതോടെയാണ് ജാഥ പ്രയാണം തുടങ്ങിയത്. ജെ.ടി.എസ്, കുറുവ, തയ്യില്‍ വഴി പദയാത്ര സിറ്റി സൻെററില്‍ എത്തിച്ചേര്‍ന്നു. ചടങ്ങിൽ മുൻ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി അധ്യക്ഷത വഹിച്ചു. മേയര്‍ ടി.ഒ. മോഹനന്‍, സജീവ് ജോസഫ് എം.എൽ.എ, വി.എ. നാരായണൻ, സജീവ് മാറോളി, എ.ഡി. മുസ്തഫ, പി.ടി. മാത്യു, ചന്ദ്രന്‍ തില്ലങ്കേരി, കെ.സി. മുഹമ്മദ് ഫൈസൽ, രജിത്ത് നാറാത്ത്, കെ. പ്രമോദ്, എൻ.പി. ശ്രീധരൻ, റിജിൽ മാക്കുറ്റി തുടങ്ങിയവര്‍ സംസാരിച്ചു. -------------photo: giri 100 ഡി.സി.സി പ്രസിഡൻറ്​ മാര്‍ട്ടിന്‍ ജോര്‍ജ് നയിക്കുന്ന സമാധാന സന്ദേശ യാത്ര സമാപന സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്​ഘാടനംചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.