'കുഞ്ഞുങ്ങള്‍ക്കായി' പദ്ധതി ഉദ്​ഘാടനം

മാഹി: കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വീട്ടിലായിപ്പോയ കുഞ്ഞുങ്ങളുടെ ദിനങ്ങള്‍ മൊബൈൽ, ടാബ് തുടങ്ങിയവയിൽ ഒതുങ്ങിപ്പോകാതെ അവരുടെ മാനസികവും ശാരീരികവുമായ വികാസത്തിനുതകുന്ന പരിപാടികൾ വീട്ടിൽ ആവിഷ്കരിച്ച് അമ്മമാർ മാതൃകയാവണമെന്ന് മാഹി റീജനല്‍ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സര്‍ക്കാര്‍ തല പ്രീ പ്രൈമറി വിഭാഗത്തെ ശാക്തീകരിക്കുന്നതിനായി ആവിഷ്കരിച്ച 'കുഞ്ഞുങ്ങള്‍ക്കായി' പദ്ധതിയുടെ ആദ്യഘട്ടമായി സംഘടിപ്പിച്ച രക്ഷാകര്‍തൃ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷന്‍ ഉത്തമരാജ് മാഹി അധ്യക്ഷത വഹിച്ചു. മാഹി സംയുക്ത അധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡൻറ് ഷാനിദ് മേക്കുന്ന്, പ്രൈമറി വിഭാഗം പ്രഥമാധ്യാപകരായ എ.കെ.എന്‍. ദിനേശന്‍, പി. ശശികുമാര്‍, കണ്‍വീനര്‍ എം. മുസ്തഫ, സമഗ്ര ശിക്ഷ മാഹി എ.ഡി.പി.സി കെ.പി. ഹരീന്ദ്രൻ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സമഗ്ര ശിക്ഷ കേരള, കണ്ണൂർ ഡി.പി.ഒ ഡോ. രമേശന്‍ കടൂര്‍, കെ.കെ. സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ പരിശീലനം നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.