ആശ്രയ പാലിയേറ്റിവ് ട്രസ്റ്റ് ഉദ്ഘാടനം

ആശ്രയ പാലിയേറ്റിവ് ട്രസ്റ്റ് ഉദ്ഘാടനംപടം :ചാവശ്ശേരി മേഖല കേന്ദ്രീകരിച്ച് ആരംഭിച്ച ആശ്രയ പാലിയേറ്റിവ് ട്രസ്റ്റ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു ഇരിട്ടി: ചാവശ്ശേരി മേഖല കേന്ദ്രീകരിച്ച് രൂപവത്​കരിച്ച ആശ്രയ പാലിയേറ്റിവ് ട്രസ്റ്റിന്റെ ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ എ നിർവഹിച്ചു. ട്രസ്റ്റിന്റെ പേരും കമ്മിറ്റിയും നൗഫൽ അലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. ലോഗോ പ്രകാശനം മുനിസിപ്പൽ വൈസ് ചെയർമാൻ പി.പി. ഉസ്മാനും അംഗത്വവിതരണം ഖതീബ് അബ്ദുൽ ഖാദർ അൽ ഖാസിമിയും നിർവഹിച്ചു. പാലിയേറ്റിവ് ഉദ്ബോ​ധനം ഹാഷിം നീർവേലിയും പാലിയേറ്റിവ് വാഹനം കൈമാറൽ ഉപദേശകസമിതി ചെയർമാൻ സി. ഹാഷിം ഹാജിയും മെംബർ പി.പി. മുജീബും നിർവഹിച്ചു. പി.കെ. ബൾക്കീസ്, എൻ.കെ. ഹംസ, ഇബ്രാഹീം എന്നിവർ സംസാരിച്ചു. ചെയർമാനായി സി.സി. നസീർ ഹാജിയെ തിരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.