പടം -giri 01 കണ്ണൂർ: ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് പ്രഖ്യാപനത്തിന്റെയും തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെയും ഭാഗമായി ജില്ല പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്വരാജ് ട്രോഫി, മഹാത്മ ജില്ലതല പുരസ്‌കാര വിതരണവും സെമിനാറുകളും നടത്തി. ജില്ല പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ . സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണെന്നും ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് പ്രഖ്യാപനം നടത്തിയ കേരള സർക്കാർ തീരുമാനം രാജ്യത്തിനു മാതൃകയാണെന്നും എം.എൽ.എ പറഞ്ഞു. ജില്ലതലത്തിൽ സ്വരാജ് ട്രോഫി ഒന്നാംസ്ഥാനം നേടിയ പാപ്പിനിശ്ശേരി പഞ്ചായത്തിനുള്ള പുരസ്‌കാരം പ്രസിഡന്റ് എ.വി. സുശീലയും രണ്ടാംസ്ഥാനം നേടിയ ചെമ്പിലോട് പഞ്ചായത്തിനുള്ള പുരസ്‌കാരം പ്രസിഡന്റ് കെ. ദാമോദരനും ഭരണസമിതി അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഒപ്പം ഏറ്റുവാങ്ങി. മഹാത്മ പുരസ്‌കാരം പെരിങ്ങോം -വയക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.എം. ഉണ്ണികൃഷ്ണനും എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീഷയും ഏറ്റുവാങ്ങി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ല പ്രസിഡന്റ് പി.പി. ഷാജിർ, ജില്ല പഞ്ചായത്തംഗം തോമസ് വക്കത്താനം, ജില്ല ടൗൺ പ്ലാനർ പി. രവികുമാർ, ജില്ല പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രൻ, എന്നിവർ പങ്കെടുത്തു. രാവിലെ നടന്ന സെമിനാറിൽ 'തദ്ദേശ ഭരണം ഭാവിയിൽ -നവകേരളം കർമപദ്ധതി' വിഷയം കണ്ണൂർ സർവകലാശാല മുൻ ഡീൻ റിട്ട. പ്രഫ. ഡോ. ഗ്രിഗറിയും കില റിസോഴ്‌സ് പേഴ്‌സൻ ഡോ. കെ.പി.എൻ. അമൃതയും അവതരിപ്പിച്ചു. 'സംയോജിത തദ്ദേശ സ്വയംഭരണ സർവിസ്' വിഷയം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ടി.ജെ. അരുൺ അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി. ഗംഗാധരൻ മോഡറേറ്ററായി. വിവിധ തദ്ദേശ സ്ഥാപനങ്ങളിലും പഞ്ചായത്ത് ദിനാഘോഷ പരിപാടികൾ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.