നീന്തൽ പരിശീലനം തുടങ്ങി

നീന്തൽ പരിശീലനം തുടങ്ങിപടം - ചന്ദ്രൻ സ്മാരക കലാസമിതി ആൻഡ് ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെ തുടക്കമിട്ട നീന്തൽ പരിശീലനം പരിയാരം പഞ്ചായത്ത് പ്രസിഡന്‍റ്​ ടി. ഷീബ ഉദ്ഘാടനം ചെയ്യുന്നുതളിപ്പറമ്പ്: ജലാശയ അപകടങ്ങളിൽനിന്ന് രക്ഷപ്പെടാൻ കുട്ടികളെ സ്വയം പര്യാപ്തരാക്കാൻ പരിയാരം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നീന്തൽ പരിശീലനം ആരംഭിച്ചു. പനങ്ങാട്ടൂർ കെ.വി. ചന്ദ്രൻ സ്മാരക കലാസമിതി ആൻഡ് ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെയാണ്​ പരിശീലനം. അഞ്ചുമുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കാണ്​ പരിശീലനം തുടങ്ങിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ടുവർഷമായി ഇത് പൂർണമായി മുടങ്ങിയിരുന്നു. ഞായറാഴ്ച​ വീണ്ടും തുടങ്ങിയ പരിശീലനത്തിൽ 200 കുട്ടികളാണ് നാല് ബാച്ചുകളിലായി പരിശീലനം നേടുന്നത്. 15 ദിവസം നീളുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന ഒരുകുട്ടിക്ക് 15 മണിക്കൂർ പരിശീലനം നൽകും. എല്ലാ കുട്ടികൾക്കും മുട്ടയും പാലും നൽകുന്നുണ്ട്. ജലാശയ അപകടങ്ങളിൽനിന്ന് സ്വയം രക്ഷപ്പെടുന്നതിനും മറ്റുള്ളവർക്ക് രക്ഷകരാകുന്നതിനും പ്രാപ്തരായാണ്​​ ഓരോ കുട്ടിയും പരിശീലനക്കളരി വിടുക. പരിയാരം പഞ്ചായത്ത് പ്രസിഡൻറ് ടി. ഷീബ നീന്തൽ പരിശീലനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി.പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ആർ. ഗോപാലൻ, ടോണ വിൻസൻെറ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.