ലാബ് ടെക്നീഷ്യൻ നിയമനം

ലാബ് ടെക്നീഷ്യൻ നിയമനംകണ്ണൂർ: കോവിഡ് കൺട്രോൾ സെല്ലിൽ മെഡിക്കൽ ഓഫിസർ, ജില്ല റീജനൽ പബ്ലിക് ഹെൽത്ത് ലബോറട്ടറിയിൽ ലാബ് ടെക്നീഷ്യൻ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷകർ ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. പി.എസ്.സി അംഗീകരിച്ച യോഗ്യതകളും കോവിഡ് ബ്രിഗേഡായി പ്രവർത്തനപരിചയവുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ, കോവിഡ് ബ്രിഗേഡ് പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പുകളും സഹിതം ഫെബ്രുവരി 21ന് രാവിലെ 10.30ന് ജില്ല മെഡിക്കൽ ഓഫിസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04972700709.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.