ചെമ്പിലോട് മിനറൽ വാട്ടർ കുടിവെള്ള നിർമാണ യൂണിറ്റ് ഒരുങ്ങുന്നുപദ്ധതി വന്നാൽ കുറഞ്ഞ നിരക്കിൽ കുടിവെള്ളം ലഭ്യമാകുംകണ്ണൂർ: ചുരുങ്ങിയ ചിലവിൽ കുടിവെള്ളം ലഭ്യമാക്കാൻ ചെമ്പിലോട് പഞ്ചായത്തിൽ 'ചെമ്പിലോട് മിനറൽ വാട്ടർ' എന്ന പേരിൽ കുടിവെള്ള നിർമാണ യൂണിറ്റ് ഒരുങ്ങുന്നു. കുടുംബശ്രീയുടെയും വ്യവസായ വകുപ്പിന്റെയും സഹകരണത്തോടെ കോയ്യോട്ടെ മിനി വ്യവസായ എസ്റ്റേറ്റിലാണ് പഞ്ചായത്ത് കുടിവെള്ള യൂനിറ്റ് ആരംഭിക്കുന്നത്.പദ്ധതിക്കായുള്ള യന്ത്രങ്ങൾ വാങ്ങാൻ അനുമതി നൽകി. ദിനംപ്രതി ശരാശരി 5000 ലിറ്റർ കുടിവെള്ളം ശുദ്ധീകരിച്ച് വിപണിയിലെത്തിക്കാനാണ് ലക്ഷ്യം. ഭൂജല വകുപ്പിന്റെ സ്ഥലപരിശോധന ഇതിനോടകം പൂർത്തിയായി. 30 ലക്ഷം രൂപ മുതൽമുടക്കുള്ള പദ്ധതി യാഥാർഥ്യമായാൽ പ്രദേശത്തെ 20 ഓളം കുടുംബശ്രീ അംഗങ്ങൾക്ക് തൊഴിൽ ലഭിക്കും. നിർമാണ പ്രവൃത്തി പൂർത്തിയാക്കി മാർച്ചോടെ വിപണനം ആരംഭിക്കാനാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. ദാമോദരൻ പറഞ്ഞു. വിപണിയിലുള്ളതിനേക്കാൾ കുറഞ്ഞ നിരക്കിൽ കുടിവെള്ളം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.