പയ്യന്നൂർ: കാങ്കോൽ ഏച്ചിലാംവയല്‍ ഇറക്കത്തില്‍ കോണ്‍ക്രീറ്റ് മിക്‌സിങ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. അപകടത്തില്‍ വൈദ്യുതിത്തൂണും തൊട്ടടുത്ത വീടിന്റെ മതിലും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും തകര്‍ന്നു. ലോറിയിലെ ഡ്രൈവർ അശോകൻ, അശ്വിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. തളിപ്പറമ്പിൽ നിന്നും പെരിങ്ങോം സി.ആർ.പി.എഫ് ക്യാമ്പിലേക്ക് പോകുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. ഏച്ചിലാംവയലിലെ ഇറക്കത്തിൽനിന്ന് നിയന്ത്രണം വിട്ടതാണ് അപകടകാരണം. വാഹനത്തിലുണ്ടായിരുന്ന അശോകൻ, അശ്വിൻ എന്നിവർക്ക് നിസ്സാര പരിക്കേറ്റെങ്കിലും വൻദുരന്തമാണ് വഴിമാറിയത്. അപകടത്തെത്തുടർന്ന് എൻജിൻ ഓയിൽ ലീക്കായതിനാൽ ബൈക്കുകൾ അടക്കമുള്ള വാഹനങ്ങൾ തെന്നിവീഴുന്ന സാഹചര്യമുണ്ടായി. ഇതേത്തുടർന്ന് പയ്യന്നൂർ ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ വിജയന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷസേന സംഭവസ്ഥലത്തെത്തി റോഡിലെ അപകടാവസ്ഥ പരിഹരിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ലികേഷ്, രജിലേഷ്, അഖിൽ ദാസ്, നിജിൻ, രാജീവൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. പ്രദേശത്ത് ആവശ്യമായ സൂചന ബോർഡുകളില്ലാത്തതാണ് അപകടകാരണമെന്നാണ് സമീപവാസികൾ പറയുന്നത്. പി. വൈ. ആർ ആക്സിഡൻ്റ് 1ഏച്ചിലാംവയൽ ഇറക്കത്തിൽ മറിഞ്ഞ കോൺക്രീറ്റ് മിക്സിങ് വാഹനം 2അപകടശേഷം റോഡിൽ പരന്ന ഓയിൽ അഗ്നിരക്ഷസേന നീക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.