സി.ഐ.ടി.യുവിനെ നിലക്ക്​ നിര്‍ത്തണം- എസ്.ഡി.പി.ഐ

കണ്ണൂര്‍: പയ്യന്നൂരിനടുത്ത് മാതമംഗലത്ത് യുവാവിന്‍റെ കട പൂട്ടിച്ച സംഭവത്തില്‍ സി.ഐ.ടി.യു പ്രവര്‍ത്തകരെ നിലക്കുനിര്‍ത്താന്‍ സി.പി.എം നേതൃത്വം തയാറാവണമെന്ന് എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ലക്ഷങ്ങള്‍ മുതല്‍മുടക്കി തുടങ്ങിയ സ്ഥാപനം അടച്ചുപൂട്ടുന്ന വിധത്തിലേക്ക് മാറാന്‍ കാരണം പ്രദേശത്തെ സി.ഐ.ടി.യു പ്രവര്‍ത്തകരുടെ നടപടികളാണ്. രാഷ്ട്രീയ വിരോധത്തിന്‍റെ പേരില്‍ കടയിലെത്തുന്നവരെ മടക്കി അയക്കുകയും ഉടമയെ നിരന്തരം ആക്രമിക്കുകയുമാണ്. വ്യാപാരി സൗഹൃദ സംസ്ഥാനം എന്ന് നിരന്തരം അഭിമാനം കൊള്ളുന്ന മുഖ്യമന്ത്രി സ്വന്തം ജില്ലയില്‍ പാര്‍ട്ടിക്കാരുടെ പകക്ക്​ മുന്നില്‍ കട പൂട്ടേണ്ടി വന്നതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും എസ്​.ഡി.പി.ഐ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.