റോഡുപണി പൂര്‍ത്തിയായില്ല; കരാറുകാരന്റെ വീട്ടുപടിക്കല്‍ പ്രതിഷേധിച്ചു

ചെറുപുഴ: റോഡ്​ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് കരാറുകാരന്റെ വീടിന്​ മുന്നിൽ സി.പി.എം പ്രതിഷേധം. കാങ്കോല്‍ ആലപ്പടമ്പ പഞ്ചായത്തിലെ സ്വാമിമുക്കില്‍നിന്ന്​ തുടങ്ങി പുത്തൂര്‍ അമ്പലം, പെരളം വഴി വെള്ളൂര്‍ ആലിന്‍കീഴില്‍ അവസാനിക്കുന്ന റോഡിന്റെ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രതിഷേധം. റോഡിന്റെ ഓവുചാൽ പൂര്‍ത്തിയാക്കല്‍, സ്ലാബിടല്‍, കലുങ്ക്​ നിർമാണം എന്നിവ പാതിവഴിയിലാണ്. റോഡ് പ്രവൃത്തി അനന്തമായി നീളുന്നതില്‍ പ്രതിഷേധിച്ച് പെരളം നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ കരാറുകാരന്റെ പെരിങ്ങോം ഉഴിച്ചിയിലുള്ള വീടിനു മുന്നിലാണ്​ പ്രതിഷേധം സംഘടിപ്പിച്ചത്​. പയ്യന്നൂര്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ. രമേശന്‍ അധ്യക്ഷത വഹിച്ചു. ടി. ഗോപാലന്‍, കെ. മധു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു കരാറുകാരനുമായി നടന്ന ചര്‍ച്ചയില്‍ മാര്‍ച്ച് 20നകം റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്നും ഏപ്രില്‍ 20നകം റോഡ് സുരക്ഷ ക്രമീകരണങ്ങള്‍, സൈന്‍ ബോര്‍ഡ് എന്നിവ സ്ഥാപിക്കുമെന്നും ഉറപ്പ് നല്‍കിയതായി നേതാക്കള്‍ അറിയിച്ചു. ജില്ല കമ്മിറ്റിയംഗം സി. സത്യപാലന്‍, വി. കുഞ്ഞികൃഷ്ണന്‍, ടി. ഗോപാലന്‍, കെ. മധു എന്നിവരുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.