കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്

തലശ്ശേരി: കെയർ ആൻഡ്​ ക്യൂർ ഫൗണ്ടേഷന്റെ സോഷ്യോ-കരിയർ എംപവർമെന്റ് പദ്ധതിയുടെ ഭാഗമായി സിജിയുമായി ചേർന്ന് വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ഇഗ്നൈറ്റ് യുവർ കോൺഫിഡൻസ് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ സിജി മുതിർന്ന പരിശീലകൻ നിസാർ പട്ടുവം കുട്ടികളുമായി സംവദിച്ചു. പി.പി. റഷാദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. പി.എം.സി. മൊയ്തുഹാജി ഉപഹാരം കൈമാറി. സി.സി.എഫ് പ്രസിഡന്റ് പി.ഒ. ജാബിർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.പി. ഫാറൂഖ്, ജോ. സെക്രട്ടറി കെ.പി. മുഹമ്മദ് നസീബ്, ഒ.വി. റഫീഖ്, മുനീർ അറയിലകത്ത്, നജാഹ് അബ്ദുൽ ഗഫൂർ, ഇബ്തിസം ഇംത്യാസ് എന്നിവർ നേതൃത്വം നൽകി. സി.സി.എഫ് ജനറൽ സെക്രട്ടറി മുഹമ്മദ് നിസാർ സ്വാഗതവും ട്രഷറർ കെ. സക്കരിയ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.