മലയോരപാതയില്‍ സൗരോർജ തെരുവ് വിളക്കുകൾ

ചെറുപുഴ മുതല്‍ വള്ളിത്തോട് വരെ 30 ലേറെ വിളക്കുകൾ സ്ഥാപിക്കും ചെറുപുഴ: മലയോര പാതയുടെ ചെറുപുഴ ഭാഗത്ത് തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി. ചെറുപുഴ അയ്യപ്പക്ഷേത്രത്തിനു സമീപത്താണ്​ ആദ്യ വിളക്ക് സ്ഥാപിച്ചത്. തുടര്‍ന്നു വാണിയംകുന്ന്, പാക്കഞ്ഞിക്കാട് ഭാഗങ്ങളിലും വിളക്കുകള്‍ സ്ഥാപിച്ചു. സൗരോർജത്തിൽ പ്രവര്‍ത്തിക്കുന്ന വിളക്കുകളാണ് ഇവ. ഒരുവിളക്കിനു ഒരുലക്ഷത്തിലേറെ രൂപ ചെലവ് വരും. ഇത്തരത്തില്‍ ചെറുപുഴ മുതല്‍ വള്ളിത്തോട് വരെയുള്ള ഭാഗങ്ങളില്‍ 30 ലേറെ തെരുവ് വിളക്കുകളാണ് സ്ഥാപിക്കുന്നത്. മലയോര പാതയില്‍ വെളിച്ചമില്ലാത്ത പ്രദേശങ്ങളില്‍ സ്ഥാപിക്കുന്ന വിളക്കുകള്‍ ഇതുവഴിയുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വമേകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.