സി ഡിവിഷൻ ലീഗ് ക്രിക്കറ്റ്:തിരുവങ്ങാട്, നെട്ടൂർ ക്രിക്കറ്റ് ക്ലബുകൾക്ക് ജയം

തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ല സി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തിരുവങ്ങാട് ക്രിക്കറ്റ് ക്ലബ് 15 റൺസിന് ടെലിച്ചറി ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത തിരുവങ്ങാട് ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 123 റൺസെടുത്തു. മറുപടിയായി ടെലിച്ചറി ക്രിക്കറ്റ് ക്ലബിന് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് എടുക്കുവാനെ സാധിച്ചുള്ളൂ. 32 റൺസും രണ്ട് വിക്കറ്റും വീഴ്ത്തി തിരുവങ്ങാട് ക്രിക്കറ്റ് ക്ലബ് താരം ലിജി ആൽബിൻ മാൻ ഓഫ് ദി മാച്ചായി. രണ്ടാം മത്സരത്തിൽ നെട്ടൂർ ക്രിക്കറ്റ് ക്ലബ് തലശ്ശേരി ഐലൻഡ് ക്രിക്കറ്റ് ക്ലബിനെ 24 റൺസിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത നെട്ടൂർ ക്രിക്കറ്റ് ക്ലബ് 18.3 ഓവറിൽ 141 റൺസിന് ഓൾ ഔട്ടായി. മറുപടിയായി ഐലൻഡ് ക്രിക്കറ്റ് ക്ലബിന് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് എടുക്കുവാനേ സാധിച്ചുള്ളൂ. 38 റൺസെടുത്ത് നെട്ടൂർ ക്രിക്കറ്റ് ക്ലബ് താരം ജാവിദ് മാൻ ഓഫ് ദി മാച്ചായി. തിങ്കളാഴ്ച നടക്കുന്ന മത്സരത്തിൽ കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീം വടക്കുമ്പാട് ക്രിക്കറ്റ് ക്ലബിനെയും ടെലിച്ചറി ക്രിക്കറ്റ് ക്ലബ് തലശ്ശേരി ഐലൻഡ് ക്രിക്കറ്റ് ക്ലബിനെയും നേരിടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.