ചൊക്ലി: വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായി മോന്താലിൽ നിന്ന് കിടഞ്ഞി തുരുത്ത് കേന്ദ്രത്തിലേക്ക് ട്രയൽ ഡ്രൈവ് സംഘടിപ്പിച്ചു. മയ്യഴിപ്പുഴ ഒഴുകുന്ന മോന്താലിൽ നിന്നും 16 കിലോമീറ്ററോളം പുഴയിലൂടെ യാത്ര ചെയ്താണ് സംഘം കിടഞ്ഞിയിലെ തുരുത്തിലേക്ക് എത്തിയത്. നിലവിൽ ചൊക്ലി ഗ്രാമപഞ്ചായത്തിലും പാനൂർ നഗരസഭ അതിർത്തിയിലും ബോട്ട് ജെട്ടികളുടെ നിർമാണം പൂർത്തിയായിവരുകയാണ്. റിവർ ടൂറിസം മേഖലയിൽ ഏറെ സാധ്യതകളാണ് ബോട്ട് സർവിസ് ആരംഭിക്കുന്നതോടെ ഉണ്ടാവുന്നത്. ട്രയൽ ഡ്രൈവിൽ എ.എൻ. ഷംസീർ എം.എൽ.എ, പാനൂർ നഗരസഭ ചെയർമാൻ വി. നാസർ മാസ്റ്റർ, തലശ്ശേരി സബ് കലക്ടർ അനുകുമാരി, അസി. കലക്ടർമാരായ സുഫിയാൻ അഹമ്മദ്, സച്ചിൻ യാദവ്, സന്ദീപ് കുമാർ, മുഹമ്മദ് ഷെഫീഖ്, ചൊക്ലി മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. രാകേഷ്, ഗ്രാമ പഞ്ചായത്തംഗം രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.