ഒഴിയേണ്ടത് ആറുദിവസത്തിനകം കണ്ണൂർ: മേലെചൊവ്വയിൽ നിർമിക്കുന്ന അടിപ്പാത പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത കടകൾ ഒഴിയാൻ വ്യാപാരികൾക്ക് നോട്ടീസ്. ആറുദിവസത്തിനകം കടകൾ ഒഴിയണമെന്നാണ് നോട്ടീസിൽ പറയുന്നത്. ഇത് അപ്രായോഗികമാണെന്നും കുറഞ്ഞത് ആറുമാസമെങ്കിലും സാവകാശം അനുവദിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേലെചൊവ്വ യൂനിറ്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മേലെചൊവ്വയിലെ നിർദിഷ്ട അടിപ്പാത അശാസ്ത്രീയമാണെന്നും ആറുവരിപ്പാത ബൈപാസ് ഉടൻ യാഥാർഥ്യമാകുന്നതിനാൽ പദ്ധതി തൽക്കാലം നിർത്തിവെക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. നിലവിൽ സർക്കാർ പ്രഖ്യാപിച്ച 50,000 രൂപയും രണ്ടുലക്ഷം രൂപയും നഷ്ടപരിഹാരം അപര്യാപ്തമാണ്. ഇത് യഥാക്രമം രണ്ടു ലക്ഷമായും അഞ്ചു ലക്ഷമായും ഉയർത്തണമെന്നും അവർ ആവശ്യപ്പെട്ടു. ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികൾക്ക് 36,000 രൂപയാണ് നൽകുന്നത്. ഇത് ഒരുലക്ഷം രൂപയാക്കി വർധിപ്പിക്കണം. അടിപ്പാത വ്യാപാരികളെയും കുടുംബത്തെയുമാണ് പ്രധാനമായും ബാധിക്കുന്നതെന്നും പദ്ധതി യാഥാർഥ്യമായാൽ മേലെചൊവ്വ ടൗൺ ഇല്ലാതാകുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് സി. മോഹനൻ, ജനറൽ സെക്രട്ടറി ടി. ഭാസ്കരൻ, ഭാരവാഹികളായ പി. അബ്ദുൽ മുനീർ, പി.വി. അബ്ദുൽ സത്താർ, എം. ശഹീദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.