മോഷ്ടാക്കൾ പിടിയിൽ

വീരാജ്​പേട്ട: അത്തൂരിൽ വീട് കുത്തിത്തുറന്ന് അരലക്ഷം രൂപയും സ്വർണാഭരണങ്ങളും കവർന്ന്​ ഒളിവിൽ കഴിഞ്ഞിരുന്ന മൂന്ന് മോഷ്ടാക്കളെ ഗോണിക്കൊപ്പ പൊലീസ് പിടികൂടി. പെരിയാപട്ടണത്തിലെ ആനന്ദ് (37), മടിക്കേരി നിവാസി ശിവകുമാർ (38), വാസന ജില്ലയിലെ ഹുണുസെഹള്ളി നിവാസി ഗോപാല (48) എന്നിവരാണ് പിടിയിലായവർ. ഇവരിൽ നിന്നും സ്വർണനാണയങ്ങൾ, മാല, വെള്ളി നാണയങ്ങൾ അടക്കം 90,000 രൂപയുടെ തൊണ്ടിമുതലുകൾ പിടിച്ചെടുത്തിട്ടുണ്ട്. അത്തൂരിലെ കെ.എസ്. മാച്ചയ്യ എന്നയാളുടെ വീട് കുത്തിത്തുറന്ന് കഴിഞ്ഞ ആഗസ്റ്റിലാണ്​ ഇവർ കവർച്ച നടത്തിയത്. മറ്റൊരു മോഷണക്കേസിൽ പിടിയിലായ ആനന്ദിന്റെ വിരലടയാളമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.