സ്കൂൾ കെട്ടിടോദ്ഘാടനം

തലശ്ശേരി: ചുണ്ടങ്ങാപ്പൊയിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ കിഫ്‌ബിയിൽനിന്ന്​ അനുവദിച്ച ഒരുകോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിന്‍റെ -------------------------------ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യാതിഥിയായി. എ.എൻ. ഷംസീർ എം.എൽ.എ പങ്കെടുത്തു. സ്കൂളിൽ നടന്ന ---------------------------------------------ശിലാസ്ഥാപന ചടങ്ങ് പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എ. ശൈലജ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. സനിൽ മുഖ്യാതിഥിയായി. പ്രിൻസിപ്പൽ കെ.കെ. ബാലകൃഷ്ണൻ, വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ, തലശ്ശേരി ഡി.ഇ.ഒ എ.പി. അംബിക, ജില്ല കോഓഡിനേറ്റർ പി.വി. പ്രദീപ്, തലശ്ശേരി നോർത്ത് എ.ഇ.ഒ രഞ്ജിത്ത് കുമാർ, കണ്ണൂർ ആർ.ഡി.ഡി പി.വി. പ്രസീത, പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ടി.ടി. റംല, പഞ്ചായത്തംഗം ടി. ധനലക്ഷ്മി, എ.വി. ജയൻ, കില പ്രോജക്ട്​ എൻജിനീയർ ഹരിത, ലസിത, എൻ.പി. രാജീവൻ എന്നിവർ പങ്കെടുത്തു. ------------------------------ പടം.....ചുണ്ടങ്ങാപ്പൊയിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നിർമിച്ച ------------------------------------കെട്ടിടോദ്ഘാടന ശിലാസ്ഥാപന ചടങ്ങ് പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എ. ശൈലജ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.