ട്രേഡ് ഇൻസ്ട്രക്ടർ ഒഴിവ്

കണ്ണൂർ: കണ്ണൂർ ഗവ. പോളിടെക്നിക് കോളജിൽ ഈ അധ്യയന വർഷം സിവിൽ വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിൽ താൽക്കാലിക നിയമനത്തിനുള്ള പാനലിലേക്ക് നിശ്ചിത യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സർവേ ട്രേഡിൽ ഐ.ടി.ഐ, തത്തുല്യം. അപേക്ഷകർ ബയോഡാറ്റ, മാർക്ക്​ലിസ്റ്റ്​, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി 15ന് രാവിലെ 10ന്​ ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 0497 2835106. ............................................ എസ്.ടി പ്രമോട്ടർ ഒഴിവ് കണ്ണൂർ: പട്ടികവർഗ വികസന വകുപ്പിൽ എസ്.ടി പ്രമോട്ടർ ഒഴിവുകളിലേക്ക് പത്താംക്ലാസ് പാസായ പട്ടികവർഗക്കാരിൽനിന്ന്​ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 28. കൂടുതൽ വിവരങ്ങൾക്ക്: www.stdd.kerala.gov.in, www.cmdkerala.net.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.