വാൻ താഴ്ചയിലേക്കുമറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

ഇരിട്ടി: വിളമന ഭാഗത്തുനിന്ന്​ മാടത്തിൽ ഭാഗത്തേക്ക് വരുകയായിരുന്ന വാൻ റോഡരികിലുള്ള അഞ്ചുമീറ്റർ താഴ്ചയിലേക്കുമറിഞ്ഞ് രണ്ടുപേർക്ക്​ പരിക്ക്. ചടച്ചിക്കുണ്ടം സ്വദേശി വേണു (45), വിളമന സ്വദേശി രാജേഷ് (34) എന്നിവർക്കാണ് പരിക്കേറ്റത്​. നാട്ടുകാരും അഗ്​നിരക്ഷസേനയും ഉടൻ രക്ഷാപ്രവർത്തനത്തിനെത്തി. പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാടത്തിൽ-വിളമന റോഡ് നവീകരിച്ചതിന്​ ശേഷമുള്ള ആദ്യ അപകടമാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.