തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കണ്ണൂർ ജില്ല സി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീം അഞ്ച് വിക്കറ്റിന് തലശ്ശേരി പ്രിയദർശിനി ക്ലബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത പ്രിയദർശിനി ക്ലബ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുത്തു. മറുപടിയായി ഫോർട്ട് ക്രിക്കറ്റ് ക്ലബ് 19.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി. പുറത്താകാതെ 41 റൺസെടുത്ത് ഫോർട്ട് ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റൻ എസ്. കാർത്തിക് മാൻ ഓഫ് ദി മാച്ചായി. രണ്ടാം മത്സരത്തിൽ തിരുവങ്ങാട് ക്രിക്കറ്റ് ക്ലബ് മൂന്ന് വിക്കറ്റിന് നെട്ടൂർ ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത നെട്ടൂർ ക്രിക്കറ്റ് ക്ലബ് 19.4 ഓവറിൽ 121 റൺസിന് ഓൾ ഔട്ടായി. മറുപടിയായി തിരുവങ്ങാട് ക്രിക്കറ്റ് ക്ലബ് 19.3 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി. 40 റൺസെടുത്ത് തിരുവങ്ങാട് ക്രിക്കറ്റ് ക്ലബ് താരം ഷിദു മാൻ ഓഫ് ദി മാച്ചായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.