പാതയോരത്തെ ഇരുചക്ര വാഹന പാർക്കിങ്​ ദുരിതമാകുന്നു

പഴയങ്ങാടി: വഴിമുടക്കിയായി പാതയോരത്ത് ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ നടന്നുപോകാനാവാതെ ജനങ്ങളും കച്ചവടം നടത്താനാവാതെ വ്യാപാരികളും ദുരിതത്തിൽ. പിലാത്തറ -പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ പഴയങ്ങാടി ടൗണിലാണ് ഇരുചക്ര വാഹനങ്ങൾ അനധികൃതമായി പാർക്കു ചെയ്യുന്നത്. രാവിലെ പാതയോരത്ത് നിർത്തിയിടുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും തിരിച്ചെടുക്കുന്നത് വൈകീട്ടാണ്​. വിദൂരങ്ങളിൽ ജോലിക്ക് പോകുന്നവരുൾപ്പെടെ സമീപ പ്രദേശങ്ങളിൽ നിന്നെത്തി വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്തു വൈകീട്ട്​ തിരിച്ചെത്തിയിട്ടാണ് എടുക്കുന്നതെന്നാണ് കച്ചവടക്കാരുടെ പരാതി. പാതയോരത്തെ നിരവധി കടകളിലേക്കുള്ള പ്രവേശനം തടയുന്ന രീതിയിലാണ് പാർക്കിങ്​. പാതയോരത്തെ പാർക്കിങ്​ കാൽനടക്കാർക്കും ദുരിതമാണ്. ഇരു ചക്ര വാഹനങ്ങൾ നിരയായി നിർത്തിയിടുന്നതിനാൽ കാൽനടക്കാർക്ക് വശം ചേർന്ന് നടന്നുപോവാനാവാത്ത സ്ഥിതിയാണ്. കെ.എസ്.ടി.പി റോഡിലെ വാഹനത്തിരക്കും അമിത വേഗതയും വശം ചേർന്നുനടക്കാനാവാത്ത അവസ്ഥയും അപകട ഭീതിയുയർത്തുന്നു. ----------------------------- ചിത്രവിശദീകരണം: പഴയങ്ങാടി ടൗണിൽ പാതയോരത്ത് ഇരുചക്ര വാഹനങ്ങൾ നിർത്തിയിട്ട നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.