പേരാവൂർ: ആറളം ഫാമിൽ കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കൊളപ്പ പാണലാട്ടെ ചെത്തുതൊഴിലാളി പി.പി. റിജേഷിന്റെ കുടുംബത്തിന് ആദ്യഗഡു ധനസഹായമായി അഞ്ചുലക്ഷം രൂപ അനുവദിച്ചു. ആശ്രിതരുടെ അക്കൗണ്ടിലേക്ക് തുക മാറാൻ സർക്കാർ നൽകിയ ചെക്ക് ട്രഷറിയിൽ ഏൽപിച്ചതായി വനം വകുപ്പ് അറിയിച്ചു. രണ്ടാം ഗഡുവായ അഞ്ചുലക്ഷം പിന്തുടർച്ചാവകാശ സാക്ഷ്യപത്രങ്ങൾ അടക്കം ഹാജരാക്കുന്ന മുറക്ക് നൽകുമെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു. 31ന് രാവിലെ ഏഴോടെ തെങ്ങുചെത്താൻ സഹ തൊഴിലാളികൾക്കൊപ്പം ഫാം ഒന്നാം ബ്ലോക്കിലെ തൊഴിലിടത്തിലേക്ക് പോകവേയാണ് റിജേഷിനെ കാട്ടാന പിന്തുടർന്ന് ആക്രമിച്ച് വകവരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.