തലശ്ശേരി: ജീവിത പ്രതിസന്ധിയിൽ ഉലയുന്ന മുൻ സർക്കസ് കലാകാരിക്ക് ഇന്ത്യൻ സർക്കസ് എംപ്ലോയീസ് യൂനിയന്റെ (ഐ.എൻ.ടി.യു.സി) സഹായഹസ്തം. 10,000 രൂപ സഹായമായി നൽകിയതിനുപുറമെ തൊഴിൽ സംരംഭം തുടങ്ങാനും ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീടുവെക്കാനുള്ള സഹായവും യൂനിയൻ ഉറപ്പുനൽകി. പാലയാട് അണ്ടലൂർ റോഡിലെ കടമുറിക്ക് മുകളിൽ മകനുമൊത്ത് താമസിക്കുന്ന ധർമടം പരീക്കടവിലെ കറുത്താങ്കണ്ടി ശാലിനിക്കാണ് (48) സർക്കസ് എംപ്ലോയീസ് യൂനിയൻ തിങ്കളാഴ്ച സാമ്പത്തിക സഹായം നൽകിയത്. യൂനിയൻ പ്രസിഡന്റ് എം.പി. അരവിന്ദാക്ഷൻ തുക കൈമാറി. ജംബോ, റെയ്മൻ, അപ്പോളോ, രാജ്കമൽ തുടങ്ങിയ സർക്കസ് കമ്പനികളിൽ താരമായിരുന്ന ശാലിനിക്ക്, സർക്കസ് കലാകാരനായ ഭർത്താവ് പ്രഭാകരൻ മരിച്ചതിൽ പിന്നീടാണ് ജീവിതത്തിൽ ദുരിതം തുടങ്ങിയത്. കുടുംബത്തിൽനിന്നും ഒറ്റപ്പെട്ട ഇവർക്ക് സ്വന്തമായി വീടില്ല. മകനുമൊത്ത് വാടക മുറിയിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.