അഴീക്കോ​ട്ടെ തോടുകൾ മാലിന്യമുക്തമാക്കും

പാപ്പിനിശ്ശേരി: അഴീക്കോട് മണ്ഡലത്തിലെ പഞ്ചായത്തുകളിലെ തോടുമാലിന്യം നീക്കംചെയ്ത്​ ഭിത്തികെട്ടി സംരക്ഷിക്കും. മാലിന്യം അടിഞ്ഞുകൂടി ഒഴുക്ക്​ തടസ്സപ്പെട്ട് മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാവുന്ന തോടുകൾ കണ്ടെത്താൻ കെ.വി. സുമേഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഫെബ്രുവരി അവസാനം മുതൽ മാർച്ചോടുകൂടി തോട്​ വൃത്തിയാക്കാനും പിന്നെ ഭിത്തികെട്ടി സംരക്ഷിക്കാനാവശ്യമായ കാര്യങ്ങൾ ചെയ്യാനും തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ, വൈസ് പ്രസിഡന്റ് നിസാർ വായിപ്പറമ്പ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ. അജീഷ്, സുശീല, പി.പി. ഷമീമ, പി. ശ്രുതി, ബ്ലോക്ക് ബി.ഡി.ഒ എം. ഉല്ലാസൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിം സമിതി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.