അനീറ്റയുടെ ചികിത്സക്ക് ഇന്ന്​ നാടൊന്നിക്കുന്നു

അനീറ്റയുടെ ചികിത്സക്ക് ഇന്ന്​ നാടൊന്നിക്കുന്നുചെറുപുഴ: അനീറ്റയുടെയും കുടുംബത്തി​ൻെറയും കണ്ണീര്‍ തുടക്കാന്‍ തിങ്കളാഴ്​ച നാടൊന്നിക്കുന്നു. ത്വഗ്​​ അർബുദ ബാധിതയായ ചെറുപുഴ തിരുമേനിയിലെ അനിറ്റ (27)യുടെ ചികിത്സക്കായി പണം കണ്ടെത്താന്‍ ആയിരത്തോളം വീടുകള്‍ ചികിത്സാസഹായ സമിതി തിങ്കളാഴ്​ച സന്ദര്‍ശിക്കും. 40 ലക്ഷത്തോളം രൂപയാണ് ചികിത്സക്കായി കണ്ടെത്തേണ്ടത്. ഒട്ടും വൈകാതെ രോഗം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് ആന്തരികാവയവങ്ങളെ ബാധിക്കുകയും മാരകമാവുകയും ചെയ്യും. നാലരയും ഒന്നരയും വയസ്സുള്ള രണ്ടു കുട്ടികളുടെ അമ്മയാണ് അനീറ്റ. ഇമ്യൂണോ തെറപ്പി എന്ന ചെലവേറിയ ചികിത്സയാണ് ഡോക്​ടര്‍മാര്‍ അനീറ്റക്ക് നിർദേശിച്ചിട്ടുള്ളത്. ഒരു ഡോസിന് രണ്ട് ലക്ഷം രൂപ വിലയുള്ള 18 ഡോസ് മരുന്നാണ് മൂന്നാഴ്​ച ഇടവിട്ട് നൽകേണ്ടത്. ചികിത്സ തുടങ്ങിയാൽ പിന്നെ മുടങ്ങാനും പാടില്ല. അനീറ്റയുടെ ഭര്‍ത്താവ് ഓട്ടോ ഡ്രൈവറായ അജോയ്​ക്ക് 40 ലക്ഷത്തിലേറെ വരുന്ന ചികിത്സ ചെലവ് താങ്ങാനാവുന്നതല്ല. തിങ്കളാഴ്​ച രാവിലെ മുതല്‍ 16 സ്ക്വാഡുകളിലായി അനീറ്റ ചികിത്സാസഹായ സമിതിയുടെ നേതൃത്വത്തിൽ വീടുകൾ സന്ദർശിക്കും. ചെറുപുഴ പഞ്ചായത്ത് പ്രസിഡൻറ് കെ.എഫ്. അലക്​സാണ്ടർ മുഖ്യ രക്ഷാധികാരിയും മെംബർ കെ.ഡി. പ്രവീൺ ചെയർമാനും വികസന കാര്യ സമിതി ചെയർമാൻ കെ.കെ. ജോയി കൺവീനറുമായുള്ള 101 അംഗ കമ്മിറ്റിയാണ് ചികിത്സാസഹായം കണ്ടെത്താന്‍ പ്രവര്‍ത്തിക്കുന്നത്. സംഭാവനകള്‍ സൗത്ത് ഇന്ത്യൻ ബാങ്ക് ചെറുപുഴ ശാഖയിൽ ആരംഭിച്ചിട്ടുള്ള അക്കൗണ്ട് മുഖേന നൽകാവുന്നതാണെന്ന്​ ചികിത്സാ സഹായ കമ്മിറ്റി അറിയിച്ചു. ഫോൺ: 9744544727, 9496833347, 9447483330, 9495645954.അക്കൗണ്ട് വിവരങ്ങള്‍: Account no:0613053000011501, IFSC:SIBL0000613.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.