ധർണ നടത്തി

ധർണ നടത്തിപെട്രോൾ വില വർധനവിനെതിരെ ചൊക്ലിയിൽ നടന്ന ധർണ ചൊക്ലി: പെട്രോൾ വില വർധനവിനെതിരെയും 15 വർഷം പഴക്കമുള്ള വാഹനങ്ങൾ സംബന്ധിച്ചുള്ള കേന്ദ്ര നിയമത്തിനെതിരെയും ചൊക്ലി പോസ്​റ്റ്​ ഒാഫിസിനു മുന്നിൽ ധർണ നടത്തി. കേരള സ്​റ്റേറ്റ് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്​സ് ഫെഡറേഷൻ പാനൂർ ഏരിയയുടെ നേതൃത്വത്തിലാണ് ധർണ നടത്തിയത്. കെ.ടി.കെ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. പി. രഗിനേഷ് അധ്യക്ഷത വഹിച്ചു. ആർ.പി. ശ്രീധരൻ, കെ. നന്ദകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.